03:48pm 09 November 2026
NEWS
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ


12/05/2025  09:49 AM IST
nila
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി പൊലീസിന്റെ പിടിയിലായി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ പോഷകാഹാര വിഭാഗത്തിൽ ജോലി ചെയ്യുന്ന ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. ദീർഘനാളായി ഇവർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തങ്ങൾ നിരന്തരം ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നെന്ന് ആൺകുട്ടിയും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മിക്ക ദിവസവും യുവതി വിദ്യാർത്ഥിയുമായി ബന്ധം പുലർത്തിയിരുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്. 

2011 മുതൽ ഹൈസ്കൂളിൽ യുവതി ജോലി ചെയ്യുന്നുണ്ട്. വിദ്യാർത്ഥി ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് യുവതി വിദ്യാർത്ഥിയെ പരിചയപ്പെടുന്നത്. താൻ സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിൽ ജെന്നയ്ക്ക് ദേഷ്യം വരുമായിരുന്നുവെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.‌അറസ്റ്റിലായതിനെ തുടർന്ന് അവരെ പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. 

ബെക്സാർ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ച ജെന്നയെ പിന്നീട് 50,000 ഡോളർ ബോണ്ട് കെട്ടിവച്ചതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് 20 വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img